പരപ്പാർ അണക്കെട്ട്‌: 
അധികജലം ഒഴുക്കുന്നത്‌ 
തുടരുന്നു



കൊല്ലം തെന്മല പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ്‌ ക്രമീകരിക്കുന്നതിന്‌ ഒരുമീറ്റർ ഉയർത്തി അധികജലം കല്ലടയാറ്റിലേക്ക്‌ ഒഴുക്കുന്നത്‌ തുടരുന്നു. വൃഷ്ടിപ്രദേശമായ ശംഖിലി വനത്തിൽ മഴ ശക്തമായിരുന്നതിനാൽ മൂന്നു ഷട്ടറും ഞായറാഴ്‌ചയാണ്‌ ഒരുമീറ്റർ വീതം ഉയർത്തി വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയത്‌. ചൊവ്വാഴ്‌ച ജലനിരപ്പ്‌ 110 മീറ്ററാണ്‌. ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച ഷട്ടർ താഴ്‌ത്തുന്നത്‌ സംബന്ധിച്ച്‌ തീരുമാനമാകും. Read on deshabhimani.com

Related News