തപാൽ ജീവനക്കാര്‍ 
വാഹനപ്രചാരണ ജാഥ നടത്തി



കൊല്ലം നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ അംഗീകാരം പുനഃസ്ഥാപിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ തപാൽ ജീവനക്കാർ നടത്തിയ ജില്ലാ വാഹനപ്രചാരണ ജാഥയുടെ സമാപനവും ട്രേഡ് യൂണിയൻ അവകാശ സംരക്ഷണസമിതി രൂപീകരണവും എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. കടയ്ക്കലിൽനിന്ന് ആരംഭിച്ച ജാഥ കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി മിഥുൻ ഫ്ലാഗ് ഓഫ് ചെയ്തു. കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം മേഖലകളിലെ പ്രമുഖ പോസ്റ്റ് ഓഫീസുകളിൽ ജാഥ പര്യടനം നടത്തി. എൻഎഫ്പിഇ ജില്ലാ കൺവീനർ ആർ വി ശ്രീകാന്ത് ജാഥാ ക്യാപ്റ്റനായി. വിവിധ സർവീസ് ട്രേഡ് യൂണിയനുകൾ വിവിധ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. ജിഡിഎസ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ ഗോപാലകൃഷ്ണൻനായർ, പി ഫോർ യൂണിയൻ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി എസ് സുജീന്ദ്രൻ, എൻഎഫ്പിഇ ജില്ലാ സെക്രട്ടറിമാരായ ടി ബിജുകുമാർ, എസ് സുജി, ആർ സുമേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. Read on deshabhimani.com

Related News