മത്സ്യത്തൊഴിലാളി ജാഥയ്ക്ക്‌ കൊല്ലത്ത്‌ ഊഷ്‌മള വരവേൽപ്പ്

കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) തെക്കൻ മേഖലാ ജാഥയ്ക്ക് കൊല്ലം പള്ളിത്തോട്ടത്ത് നൽകിയ സ്വീകരണത്തിൽ സിപിഐ എം 
ജില്ലാ സെക്രട്ടറി എസ് സുദേവൻ ജാഥാ ക്യാപ്റ്റൻ പി പി ചിത്തരഞ്ജനെ ഷാൾ അണിയിക്കുന്നു


കൊല്ലം ‘ആളുന്ന മണ്ണെണ്ണവില, കരിയുന്ന മത്സ്യമേഖല’  മുദ്രാവാക്യമുയർത്തി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നടത്തുന്ന തെക്കൻ മേഖലാ വാഹനജാഥയ്‌ക്ക്‌ കൊല്ലം ജില്ലയിൽ ഊഷ്‌മള വരവേൽപ്പ്.  കേന്ദ്രസർക്കാർ ഇന്ധനവില വർധന പിൻവലിക്കുക, മീന്‍പിടിത്തത്തിന്‌ ആവശ്യമായ മണ്ണെണ്ണ അനുവദിക്കുക, മണ്ണെണ്ണയ്‌ക്കും ഡീസലിനും സബ്‌സിഡി അനുവദിക്കുക, മത്സ്യഫെഡിനെ തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ജാഥ. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ക്യാപ്‌റ്റനായ ജാഥ തിങ്കളാഴ്‌ച കൊല്ലം ജില്ലയിൽ പരവൂരിൽനിന്ന്‌ പര്യടനം ആരംഭിച്ചു. ഇരവിപുരം, കൊല്ലം പള്ളിത്തോട്ടം, കാവനാട്‌, ചവറ എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട്‌ ആലപ്പാട്ട്‌ സമാപിച്ചു. ചൊവ്വാഴ്‌ച ജാഥ ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തും.  Read on deshabhimani.com

Related News