വൈദ്യുതി ജീവനക്കാര്‍ പ്രതിഷേധിച്ചു

വൈദ്യുതി നിയമഭേദ​ഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുതി ജീവനക്കാര്‍ കൊട്ടാരക്കര ഹെഡ്പോസ്റ്റ്
ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി രവീന്ദ്രന്‍നായര്‍ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര കേന്ദ്ര വൈദ്യുതി നിയമഭേദ​ഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്‌കരിച്ച്‌ പ്രകടനവും ധർണയും നടത്തി. കെഎസ്ഇബി നാഷണൽ കോ –-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എ‍ൻജിനിയേഴ്സ് ആൻഡ് എംപ്ലോയീസ് കൊട്ടാരക്കര ഡിവിഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം വൈദ്യുതിഭവനിൽനിന്ന് ആരംഭിച്ച് സിവിൽ സ്റ്റേഷൻ ജങ്ഷനിൽ സമാപിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി രവീന്ദ്രൻനായർ ധർണ ഉദ്ഘാടനംചെയ്തു. ഡി സിന്ധുരാജ് അധ്യക്ഷനായി. കെ പി ഹരീഷ് കുമാർ സ്വാ​ഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ഷാജി, സിഐടിയു ‌ഏരിയ സെക്രട്ടറി സി മുകേഷ്, സിപിഐ എം ഏരിയ കമ്മിറ്റി അം​ഗങ്ങളായ എസ് ആർ രമേശ്, ആർ രാജേഷ്, സിഐടിയു ജില്ലാ കമ്മിറ്റി അം​ഗം ജി ഉദയകുമാർ, ആർ വിനോദ് കുമാർ, വി കെ സജീവ് കുമാർ, എൻ അജിത്, മനോജ് കുമാർ, എസ് സുലഭ എന്നിവർ സംസാരിച്ചു.വാളകം കെഎസ്ഇബി ഓഫീസിൽനിന്ന് ആരംഭിച്ച പ്രകടനം വാളകം ജങ്‌ഷനിൽ സമാപിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അം​ഗം പി ജെ മുരളീധരൻ ഉണ്ണിത്താൻ ധർണ ഉദ്ഘാടനം ചെയ്തു. ടി ശിവപ്രസാദ് അധ്യക്ഷനായി. എൻ നിസാമുദീൻ സ്വാ​ഗതം പറഞ്ഞു. ജി ആർ സുരേഷ്, ജി മുരളീധരൻപിള്ള, വി ഹരികുമാർ, വി ദിലീപ്കുമാർ, ഡി ജോൺസണ്‍ എന്നിവർ സംസാരിച്ചു. കുന്നിക്കോട്  കെഎസ്‌ഇബി വർക്കേഴ്സ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ചെങ്ങമനാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ധർണ പി ജി സജികുമാർ ഉദ്‌ഘാടനംചെയ്തു. ഗംഗാധരൻപിള്ള, പനംമ്പില തുളസി, ലാൽജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News