എസ്‌എഫ്‌ഐ പഠനോപകരണങ്ങൾ വിതരണംചെയ്തു

എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ ചെറുകര ആർജിഎം എൽപി സ്കൂളിൽ 
പഠനോപകരണങ്ങൾ വിതരണം ചെയ്തപ്പോൾ


കൊല്ലം എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ "നമുക്കൊരുക്കാം അവർ  പഠിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി പഠനോപകരണങ്ങൾ വിതരണംചെയ്‌തു. കുളത്തൂപ്പുഴ ചെറുകര ആർജിഎം എൽപി സ്കൂളിൽ ജില്ലാതല ഉദ്‌ഘാടനം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ നിർവഹിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിഷ്ണു അധ്യക്ഷനായി. സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും പഠനോപകരണം വിതരണംചെയ്തു. ജില്ലാ സെക്രട്ടറി ഗോപീകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക മിനി വർഗീസ്, പിടിഎ പ്രസിഡന്റ് ഋഷികേശ്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്യ പ്രസാദ്, മുഹമ്മദ് ഷാഹിൻ എന്നിവർ സംസാരിച്ചു. അഞ്ചൽ ഏരിയ സെക്രട്ടറി എ ജെ അഭിജിത്ത്‌ നന്ദി പറഞ്ഞു.   Read on deshabhimani.com

Related News