വരുന്നു, 500 ഏക്കറിൽ 
കൃത്യതാ കൃഷി

ഓപ്പൺ പ്രിസിഷൻ ഫാമിങ് രീതി (ഫയൽ ചിത്രം)


കൊല്ലം ചെലവ് കുറച്ച് ഉൽപ്പാദനക്ഷമത കൂട്ടുന്ന ഓപ്പൺ പ്രിസിഷൻ ഫാമിങ് (കൃത്യതാ കൃഷിരീതി)ജില്ലയിൽ 500 ഏക്കറിൽ നടപ്പാക്കുന്നതിന് കൃഷിവകുപ്പിന്റെ അനുമതി. 250 ഏക്കറിൽ വാഴയും 250 ഏക്കറിൽ പച്ചക്കറിയുമാണ് സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷന്റെ പദ്ധതിയില്‍ ഉൾപ്പെടുത്തി കൃഷിചെയ്യുന്നത്. വെള്ളം, വളം എന്നിവയുടെ ഏറ്റവും ഫലപ്രദമായ ഉപയോഗമാണ് കൃത്യതാ കൃഷിയുടെ മുഖ്യ ആകർഷണം.  പാലക്കാട് പെരുമാടി പോലുള്ള പ്രദേശങ്ങളിൽ വിജയകരമായി നടപ്പാക്കുന്ന കൃത്യതാ കൃഷി രീതിയാണ് ജില്ലയിലെ കർഷകർക്ക് ചെയ്യാൻ അവസരമൊരുങ്ങുന്നത്. ഒരേക്കറിൽ കൃത്യതാ കൃഷി ചെയ്യുന്നതിന് ഏകദേശം ഒരു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിൽ 40,000 രൂപ കൃഷി വകുപ്പ് സബ്‍സിഡിയായി നൽകും. താല്‍പ്പര്യമുള്ള കർഷകർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകർക്ക് പരിശീലനം നൽകും. രണ്ടു കോടിയിലധികം രൂപയാണ് പദ്ധതിക്ക് ജില്ലയിൽ അനുവദിച്ചതെന്ന് ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.      ചെലവ് കുറവ്, 
   വരുമാനം കൂടും   വാരമെടുത്ത്, സങ്കരഇനം തൈകൾ നട്ട്, പ്ലാസ്റ്റിക് പുത നൽകി, തുള്ളിനന സംവിധാനത്തിലൂടെ കൃത്യമായ വളവും വെള്ളവും നൽകുന്ന രീതിയാണിത്.  ജലസേചനത്തിനു പരിമിതമായി വെള്ളം ലഭിക്കുന്ന പ്രദേശങ്ങളിൽ കൃത്യതാ കൃഷി ഏറെ അനുയോജ്യമാണ്. വിളകളുടെ വേരുപടലത്തിൽ മാത്രം മിതമായി ജലസേചനം നൽകുന്ന തരത്തിൽ ഡ്രിപ് ഇറിഗേഷൻ സമ്പ്രദായമാണ് പ്രധാനം. കൂടാതെ ചെടിയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും വെള്ളത്തിൽ ലയിപ്പിച്ച് ജലസേചനത്തോടൊപ്പം നൽകും. കൃഷിയിടം പ്ലാസ്റ്റിക്ക് പുതയിടുന്നതു മൂലം കള നിയന്ത്രണത്തിനായുള്ള ഭീമമായ ചെലവ് പൂർണമായി ഒഴിവാക്കാം. സാധാരണ കൃഷിയിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം വിളവ് കൃത്യതാകൃഷിയിലൂടെ ലഭിക്കും. Read on deshabhimani.com

Related News