എൻജിഒ യൂണിയൻ ചേർത്ത ദേശാഭിമാനി വരിക്കാരുടെ പട്ടിക കൈമാറി

എൻജിഒ യൂണിയൻ ജില്ലയിൽ ചേർത്ത ദേശാഭിമാനി വരിക്കാരുടെ ആദ്യഘട്ട ലിസ്റ്റും തുകയും 
ജില്ലാ സെക്രട്ടറി സി ഗാഥയിൽനിന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഏറ്റുവാങ്ങുന്നു


കൊല്ലം എൻജിഒ യൂണിയൻ ജില്ലയിൽ ചേർത്ത ദേശാഭിമാനി വരിക്കാരുടെ ആദ്യഘട്ട ലിസ്‌റ്റും തുകയും കൈമാറി. 1203 വരിക്കാരുടെ പട്ടികയാണ്‌ എൻജിഒ യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ യൂണിയൻ ജില്ലാ സെക്രട്ടറി സി ഗാഥയിൽനിന്ന്‌ ഏറ്റുവാങ്ങിയത്‌.  സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ, ജില്ലാ പ്രസിഡന്റ് ബി പ്രശോഭദാസ്,  സി എസ് ശ്രീകുമാർ, എസ് ഓമനക്കുട്ടൻ, ബി ജയ, വി ആർ അജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News