ലഹരിമുക്ത കേരളം സർക്കാർ ലക്ഷ്യം: ജെ ചിഞ്ചുറാണി

മികച്ച പിടിഎക്കുള്ള അവാർഡ് നേടിയ തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു


 കരുനാഗപ്പള്ളി  ലഹരിമുക്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാനത്തെ മികച്ച പിടിഎക്കുള്ള അവാർഡ് നേടിയ തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ് ഘാടനംചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികളിൽ ലഹരി ഉപയോഗം കൂടുന്നതായി കാണുന്നു. ഇതിനെ ത‌ടയാൻ അധ്യാപകർക്ക് കഴിയും. അതിനായാണ് അധ്യാപകർക്ക് പരിശീലനം നൽകിയത്. ലഹരിക്കെതിരെ പോരാളികളാകാൻ അ ധ്യാപകർ മുന്നോട്ടുവരണമെന്ന് മന്ത്രി പറഞ്ഞു.  സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. പിടിഎ ഭാരവാഹികളെയും അവാർഡ് കാലഘട്ടത്തിലെ പ്രഥമാധ്യാപകരെയും മന്ത്രി ആദരിച്ചു. എ എം ആരിഫ് എംപി, പഞ്ചായത്ത് പ്രസിഡന്റുമാരായ വി സദാശിവൻ, ബിന്ദു രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിയ്ക്കൽ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബി ബിജു, പ്രഥമാധ്യാപിക ‌ടി ജി ജ്യോതി, ഉപപ്രഥമാധ്യാപിക വി എസ് കവിത, സ്റ്റാഫ് സെക്രട്ടറി ജെ വിനീഷ്, സൗദാംബിക, വിജയനുണ്ണിത്താൻ, ‍‍‍സിദ്ദിഖ്, സുഗതൻപിള്ള തുടങ്ങിയവർ സംസാരിച്ചു.  Read on deshabhimani.com

Related News