ഊട്ടുപുരയിൽ എല്ലാം 
വെറൈറ്റിയാണ്‌

ഊട്ടുപുര അരുവി പ്രകൃതി ഹോട്ടലിലെ അടുക്കളയിൽ വിഭവങ്ങൾ തയ്യാറാക്കുന്നു


കൊല്ലം പ്രകൃതി ഭക്ഷണത്തിലേക്ക് സ്വാഗതം.... ആശ്രാമം ജില്ലാ ആയുർവേദ ആശുപത്രിയോട് ചേർന്നുള്ള ഊട്ടുപുര അരുവി പ്രകൃതി ഹോട്ടലിനു മുന്നിലെ ബോർഡിൽ എഴുതിയിരിക്കുന്ന വാചകം ശരിവയ്‌ക്കുന്നതാണ് ഇവിടെ വിളമ്പുന്ന ഓരോ വിഭവങ്ങളും. പ്രഭാതഭക്ഷണം മുതൽ അത്താഴംവരെയുള്ള ഭക്ഷണം പൂർണമായും പ്രകൃതി വിഭവങ്ങൾക്കൊണ്ടാണ് ഉണ്ടാക്കുന്നത്‌. തവിടു കളയാത്ത നാടൻ അരി പൊടിച്ചുണ്ടാക്കുന്ന പുട്ട്, ഇടിയപ്പം, സൂചി ഗോതമ്പിന്റെ ഉപ്പുമാവ് എന്നിവയാണ് രാവിലത്തെ പ്രധാന വിഭവങ്ങൾ. മിതമായ എരിവും പുളിയും ഉപ്പും ചേർത്ത് പച്ചക്കറി ഉപയോഗിച്ചുണ്ടാക്കുന്ന കറിയാണ് കൂടെ വിളമ്പുന്നത്. പന്ത്രണ്ടര മുതൽ ഉച്ചയൂണിന്റെ സമയമാണ്‌. നാടൻ അരിയുടെ ചോറാണ് ഉപയോഗിക്കുന്നത്. തോരൻ, അവിയൽ, സ്‌പെഷ്യൽ കൂട്ടുകറി, പച്ചച്ചമ്മന്തി, അച്ചാർ, സാമ്പാർ, തക്കാളി രസം, പുളിശേരി എന്നിവയാണ് കറികൾ. പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന ഔഷധ പാനീയമാണ് ആദ്യം വിളമ്പുന്നത്. അവസാനം പായസവുമുണ്ടാകും. നാടൻ അരി, കൂവരക്, സൂചി ഗോതമ്പ്, അവൽ എന്നിങ്ങനെ ഓരോ ദിവസവും വിവിധതരം പായസമാണ്. നൂറ് രൂപയാണ് ഊണിന് ഈടാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും നേച്ചർ ലൈഫ്‌ ഇന്റർനാഷണലിന്റെയും സഹകരണത്തോടെയാണ് ഹോട്ടലിന്റെ പ്രവർത്തനം.    Read on deshabhimani.com

Related News