ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യം: വി ശിവന്‍കുട്ടി

വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതിയതായി നിര്‍മിച്ച ആര്‍ ബാലകൃഷ്ണപിള്ള 
സ്മാരക ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കുന്നു


കൊട്ടാരക്കര വിദ്യാർഥികൾക്ക് ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വാളകം രാമവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമിച്ച ആർ ബാലകൃഷ്ണപിള്ള സ്മാരക ബഹുനിലമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ സ്കൂളുകളുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി 3500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി അതുവഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂളുകളിലെ കളിസ്ഥലങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിന് സർക്കാർ അനുമതി നൽകില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ മാനേജർ കെ ബി ​ഗണേഷ്‌കുമാർ എംഎൽഎ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ജി ശ്യാംകുമാർ സ്വാ​ഗതം പറഞ്ഞു. ആർ ബാലകൃഷ്ണപിള്ള സ്മാരക സ്‌കോളർഷിപ് വിതരണവും ആദരിക്കലും പി എസ് സുപാൽ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അം​ഗങ്ങളായ കെ ഷാജി, ബ്രിജേഷ് എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ സുജാ സുരേന്ദ്രൻ, അമ്പിളി ശിവൻ, ബ്ലോക്ക് പ‍ഞ്ചായത്ത് അം​ഗങ്ങളായ കെ സി ജോസ്, കെ എം റെജി, പഞ്ചായത്ത് അം​ഗങ്ങളായ പ്രസന്നകുമാരിയമ്മ, കെ അജിത, ഡിഇഒ വി രാജു, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജി സുരേഷ്‌കുമാർ, ബിഎഡ് കോളേജ് പ്രിൻസിപ്പൽ എസ് റാണി, ടിടിഐ പ്രിൻസിപ്പൽ ആർ എം സിനി, പ്രധാനാധ്യാപിക കെ ആർ ​ഗീത, സജി ജോൺ, എം പി ​ഗോപകുമാർ, ജേക്കബ് എ ജോർജ്, പാറംകോട് ബിജു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News