ദേശാഭിമാനി 80–ാം വാർഷികാഘോഷം: സംഘാടകസമിതിയായി

ദേശാഭിമാനി എൺപതാം വാർഷികാഘോഷങ്ങളുടെ ജില്ലാതല സംഘാടക സമിതി രൂപീകരണയോഗം ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനംചെയ്യുന്നു


കൊല്ലം ദേശാഭിമാനി 80 –-ാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടി വൻ വിജയമാക്കാൻ ജില്ലയിലെ സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും അടങ്ങുന്ന 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ചെയർമാനും ദേശാഭിമാനി കൊല്ലം യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌ ജനറൽ കൺവീനറുമാണ്‌. ജില്ലാതല വാർഷികാഘോഷം നവംബർ നാലിന്‌ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. ചരിത്രപ്രദർശനം, സെമിനാർ, ആദരവ്‌ തുടങ്ങിയവ സംഘടിപ്പിക്കും.  പോളയത്തോട്‌ എൻ എസ്‌ സ്‌മാരകഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനംചെയ്‌തു. എസ്‌ സുദേവൻ അധ്യക്ഷനായി. മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ സംസാരിച്ചു. ഐ സെയ്‌ഫ്‌ സ്വാഗതവും ന്യൂസ്‌എഡിറ്റർ എസ്‌ എസ്‌ നന്ദകുമാർ നന്ദിയും പറഞ്ഞു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, പി രാജേന്ദ്രൻ, എസ്‌ രാജേന്ദ്രൻ, എം എച്ച്‌ ഷാരിയർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എസ്‌ ജയമോഹൻ, എക്‌സ്‌ ഏണസ്റ്റ്‌, ബി തുളസീധരക്കുറുപ്പ്‌, എം ശിവശങ്കരപ്പിള്ള, സി ബാൾഡുവിൻ, വി കെ അനിരുദ്ധൻ, മേയർ പ്രസന്ന ഏണസ്റ്റ്‌, എം നൗഷാദ്‌ എംഎൽഎ, ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി സുമാലാൽ, ദേശാഭിമാനി ബ്യൂറോ ചീഫ്‌ ജയൻ ഇടയ്‌ക്കാട്‌, ബ്രാഞ്ച്‌ സെക്രട്ടറി എം അനിൽ തുടങ്ങിയവർ പങ്കെടുത്തു.  Read on deshabhimani.com

Related News