മേവാത്തി - സ്വാതി ഖയാൽ ഫെസ്റ്റിവൽ

സുരേർഗുരു പണ്ഡിറ്റ് ജസ്‌രാജ് പുരസ്കാരം അടൂർ 
ഗോപാലകൃഷ്ണനിൽനിന്നും പണ്ഡിറ്റ് ച്ഛനുലാൽ മിശ്രയ്‌ക്ക് വേണ്ടി ചെറുമകൻ രാഹുൽ മിശ്ര ഏറ്റുവാങ്ങുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി സമീപം


തിരുവനന്തപുരം  പണ്ഡിറ്റ് മോത്തിറാം  നാരായൺ സംഗീത് വിദ്യാലയവും ഭാരത് ഭവനും ചേർന്ന്  മേവാത്തി - സ്വാതി ഖയാൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു.  സുരേർഗുരു പണ്ഡിറ്റ് ജസ്‌രാജ് പുരസ്‌കാരം  പണ്ഡിറ്റ് ച്ഛനുലാൽ മിശ്രയ്‌ക്ക് നൽകി ആദരിച്ചു. 25,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.    അടൂർ ഗോപാലകൃഷ്ണനിൽനിന്നും പണ്ഡിറ്റ് ച്ഛനുലാൽ മിശ്രയ്‌ക്ക് വേണ്ടി മിശ്രയുടെ ചെറുമകൻ രാഹുൽ മിശ്ര ഏറ്റുവാങ്ങി. എം എ ബേബി, ഡോ. എൻ രാധാകൃഷ്ണൻ, ടി കെ രാജീവ് കുമാർ തുടങ്ങിയവർ  പങ്കെടുത്തു.    പണ്ഡിറ്റ് മോത്തിറാം നാരായൺ സംഗീത് വിദ്യാലയ ഡയറക്ടർ പണ്ഡിറ്റ് രമേശ് നാരായണും സംഘവും  ഹിന്ദുസ്ഥാനി സംഗീത സന്ധ്യയും  ഒരുക്കി. Read on deshabhimani.com

Related News