2.85 കോടിയുടെ 
പദ്ധതികൾ പുരോഗതിയിൽ



കൊല്ലം ജലവിഭവ വകുപ്പ് മുഖേന ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന 2.85 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ പുരോഗതിയിൽ. ഒഴുകാം ശുചിയായി പദ്ധതിയിലൂടെയും അഞ്ചൽ കോട്ടുക്കൽ ജില്ലാ കൃഷിഫാമിലുമായാണ്‌ ഫണ്ട്‌ ചെലവഴിക്കുന്നത്‌. മൈനർ, മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥർക്കാണ്‌ നിർമാണമേൽനോട്ടം. കൃഷിഫാമിൽ വാട്ടർടാങ്ക്, പമ്പ്ഹൗസ്‌ നിർമാണം എന്നിവയാണ്‌ നടക്കുന്നത്‌.   ഒഴുകാം ശുചിയായി പദ്ധതിക്കായാണ് രണ്ടുകോടി രൂപ ചെലവഴിക്കുന്നത്‌. കല്ലട, ഇത്തിക്കര ആറുകളിൽ തീരസംരക്ഷണം, പുനരുദ്ധാരണം, പ്രളയത്തെ തുടർന്ന് അടിഞ്ഞ മാലിന്യംനീക്കൽ എന്നീ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ ഡാനിയൽ പറഞ്ഞു.  പ്രവൃത്തികൾ ചുവടെ:  ചടയമംഗലം വലിയതോടിന്റെ കേടുപാടുകൾ സംഭവിച്ച പാർശ്വഭിത്തി നവീകരണം–-12.8 ലക്ഷം, ചടയമംഗലം പട്ടം ഏലായ്ക്കു സമീപം അയത്തിലാ വലിയതോടിന്റെ സംരക്ഷണഭിത്തിയും മണ്ണ് നീക്കംചെയ്യലും–-6.7 ലക്ഷം, ഇടമുളയ്ക്കൽ കുളഞ്ഞി പാലത്തിനു സമീപം കുളഞ്ഞിയിൽ തോടിന്റെ സംരക്ഷണഭിത്തി, മാലിന്യം നീക്കൽ–- 7.8 ലക്ഷം, ഉമ്മന്നൂർ  മുണ്ടമൂട് പാലത്തിനു സമീപം നെല്ലിക്കുന്നം വിളയന്തൂർ തോട് സംരക്ഷണഭിത്തി, മാലിന്യം നീക്കൽ–-10 ലക്ഷം, ചാത്തന്നൂർ കവുങ്ങറഭാഗം തോട് സംരക്ഷണഭിത്തി, മാലിന്യം നീക്കൽ–- 10 ലക്ഷം, ഇട്ടിവ മണ്ണൂർ വാർഡിൽ പുത്താർ മീൻകുളം ചെക്ക്‌ ഡാമിനു സമീപം മാലിന്യം നീക്കൽ, സംരക്ഷണ പ്രവൃത്തികൾ–-5.9 ലക്ഷം, ഇത്തിക്കരയാറിന്റെ വലതുഭാഗത്ത് വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിനു സമീപം കൊച്ചൂട്ടിൽ കടവിന്റെ നവീകരണ പ്രവർത്തനം–-11.3 ലക്ഷം, അലയമണിൽ കുമാരനെല്ലൂരിനു സമീപം ഇത്തിക്കരയാറിൽ മാലിന്യം നീക്കൽ, സംരക്ഷണ പ്രവൃത്തികൾ–-20 ലക്ഷം, വെളിനല്ലൂർ ആറ്റൂർകോണം വാർഡിൽ ഇത്തിക്കരയാറിൽ സംരക്ഷണഭിത്തി നിർമാണം–- 32.5 ലക്ഷം, ആര്യങ്കാവിൽ കഴുതുരുട്ടിയാറിലെ ബണ്ട്‌ പുനർനിർമാണം–-18 ലക്ഷം, പവിത്രേശ്വരം വേളമൂഴിക്കടവിനു സമീപം സംരക്ഷണഭിത്തി നിർമാണം–-15 ലക്ഷം, പടിഞ്ഞാറെ കല്ലട നെൽപ്പുരക്കുന്ന്‌ ഗവ. ഹൈസ്‌കൂളിനു സമീപം കല്ലടയാറിന്റെ സംരക്ഷണഭിത്തി നിർമാണം–-15 ലക്ഷം, പടിഞ്ഞാറെ കല്ലട ഇടിയാറ്റുപുറം തിരുപ്പശ്ശേരിൽ തോട്‌ മാലിന്യം നീക്കൽ–- നാലുലക്ഷം, മൺറോതുരുത്ത്‌ കന്നിട്ടയിൽ തോടിന്റെ നവീകരണ പ്രവർത്തനം– -4.9 ലക്ഷം, മൺറോതുരുത്ത് കാരൂത്രക്കടവ് മാറ്റയിൽ തോട് നവീകരണം– -4.36 ലക്ഷം. കൂടാതെ കല്ലട, ഇത്തിക്കരയാറുകൾ കടന്നുപോകുന്ന തെന്മല, മൺറോതുരുത്ത്‌, കരീപ്ര, പടിഞ്ഞാറെ കല്ലട, കിഴക്കേകല്ലട, ചടയമംഗലം, ഇടമുളയ്ക്കൽ, ഇട്ടിവ പഞ്ചായത്തുകളിലായി 21,74,000 രൂപയുടെ പ്രവൃത്തികളും ഒഴുകാം ശുചിയായി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്‌.   Read on deshabhimani.com

Related News