കർഷകസംഘം സമ്മേളനം



കരുനാഗപ്പള്ളി  കർഷകസംഘം ആലപ്പാട് നോർത്ത് വില്ലേജ് സമ്മേളനം ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് സത്യൻ ഉദ്ഘാടനംചെയ്തു. അജയകുമാർ അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് ടി രാജീവ്, സെക്രട്ടറി ബി സജീവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അജയകുമാർ (പ്രസിഡന്റ്), രഞ്ജൻ ( വൈസ് പ്രസിഡന്റ്), എ അനീഷ് (സെക്രട്ടറി), അഭിലാഷ് (ജോയിന്റ് സെക്രട്ടറി), സുനിൽകുമാർ (ട്രഷറർ). തൊടിയൂർ വില്ലേജ് സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ എസ് പ്രസന്നകുമാർ ഉദ്ഘാടനംചെയ്തു. നദീർ അഹമ്മദ് അധ്യക്ഷനായി. ആർ രഞ്ജിത് സ്വാഗതം പറഞ്ഞു. ടി രാജീവ്, ബി സജീവൻ, പി കെ ജയപ്രകാശ്, ടി എൻ വിജയകൃഷ്ണൻ, വി രാജൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: നദീർ അഹമ്മദ് ( പ്രസിഡന്റ്‌), വിജയൻ (വൈസ് പ്രസിഡന്റ്‌), സി രഘുനാഥ് (സെക്രട്ടറി), മോഹനൻപിള്ള (ജോയിന്റ്‌ സെക്രട്ടറി), സ്നേഹജൻ (ട്രഷറർ). Read on deshabhimani.com

Related News