അയ്യൻകോയിക്കൽ ജിഎച്ച്‌എസ്‌എസിൽ മിനിസ്റ്റേഡിയം നിർമാണം തുടങ്ങി

അയ്യൻകോയിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മിനിസ്റ്റേഡിയത്തിന്റെ നിർമാണം സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ചവറ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മിനിസ്റ്റേഡിയം നിർമാണത്തിന് തുടക്കം. സുജിത് വിജയൻപിള്ള എംഎൽഎ ഉദ്‌ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എസ് സോമൻ അധ്യക്ഷനായി. 1.30 കോടി രൂപ ചെലവിലാണ്‌ ആധുനിക കളിക്കളം നിർമിക്കുന്നത്‌. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകൾ, ചുറ്റും നടപ്പാത, സ്റ്റെപ് ഗ്യാലറി, ഓപ്പൺ ജിംനേഷ്യം, കഫ്റ്റീരിയ, ഫ്ലഡ് ലൈറ്റ്‌, സെക്യൂരിറ്റി ക്യാബിൻ എന്നിവ അടങ്ങുന്നതാണ് മിനി സ്റ്റേഡിയം. 50ലക്ഷം രൂപവീതം പ്ലാൻഫണ്ടും എംഎൽഎ ഫണ്ടും 30ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടുമാണ് സ്റ്റേഡിയത്തിനായി വിനിയോഗിക്കുന്നത്. പ്രോജക്ട് എൻജിനിയർ ആര്യ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സർവകലാശാല സെനറ്റ് അംഗമായി തെരെഞ്ഞെടുത്ത സുജിത് വിജയൻപിള്ള എംഎൽഎയെ ചടങ്ങിൽ സ്കൂൾ അധികൃതർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് വിമൽരാജ്, വിവിധ രാഷ്ട്രീയനേതാക്കളായ ഐ ഷിഹാബ്, കെ മോഹനക്കുട്ടൻ, സുരേന്ദ്രൻ, തേവലക്കര സുരേഷ്, പിടിഎ പ്രസിഡന്റ് ജി ജയകൃഷ്ണൻ, ഷിഹാബ് കാട്ടുകുളം, മെർലിൻ, ഷാജി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ പി പ്യാരിനന്ദിനി സ്വാഗതവും ഹെഡ്‌മിസ്‌ട്രസ്‌ ഇൻചാർജ്‌ ഡോ. സ്മിത എസ് നായർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News