ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കണം: ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ

ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ 
ഉദ്ഘാടനംചെയ്യുന്നു


കൊല്ലം ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കണമെന്ന് ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ തുളസീധരൻ നഗറിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു.         യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എക്സ് ഏണസ്റ്റ് അധ്യക്ഷനായി. അശോകൻ പുനലൂർ രക്തസാക്ഷി പ്രമേയവും പി ദിലീപ് അനുശോചന പ്രമേയവും ജില്ലാ ജനറൽ സെക്രട്ടറി എം എ രാജഗോപാൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ, എം നൗഷാദ് എംഎൽഎ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം എ സത്താർ സ്വാഗതവും  കൺവീനർ വി പത്മനാഭൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എക്സ് ഏണസ്റ്റ് (പ്രസിഡന്റ്‌), കെ സേതുമാധവൻ, സുപ്രഭ, വി പത്മനാഭൻ, ആർ എസ് ബിജു, സി മുകേഷ്, എം വി പ്രസാദ്(വൈസ് പ്രസിഡന്റുമാർ), എം എ രാജഗോപാൽ (ജനറൽ സെക്രട്ടറി), ജി ലാലുമണി (സെക്രട്ടറി), കെ അശോകൻ, പി ദിലീപ്, ഷറഫുദീൻ മുസലിയാർ, അശോകൻ പുനലൂർ, ഓമനക്കുട്ടൻ നെടുവത്തൂർ (ജോയിന്റ് സെക്രട്ടറിമാർ), ബി സി പിള്ള (ട്രഷറർ). Read on deshabhimani.com

Related News