ആർഎസ്‌എസ്‌ റൂട്ട്‌ മാർച്ചിന്‌ സ്‌കൂൾ 
ഗ്രൗണ്ട്‌ കൈയേറി; പ്രതിഷേധം ശക്തം

കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ആർഎസ്എസ് റൂട്ട് മാർിച്ചനായി അണിനിരന്നപ്പോൾ


കരുനാഗപ്പള്ളി കരുനാഗപ്പള്ളി ടൗണിൽ ആർഎസ്എസ് നടത്തിയ റൂട്ട് മാർച്ചിനായി സർക്കാർ സ്കൂൾ ഗ്രൗണ്ട് കൈയേറിയതിൽ പ്രതിഷേധം ശക്തമാകുന്നു. മാർച്ച് തുടങ്ങുന്നതിന് മുന്നോടിയായി ദണ്ഡ്‌ ഉൾപ്പെടെയുള്ളവയുമായി അണിനിരക്കാൻ കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥലം കൈയേറിയതാണ് പ്രതിഷേധത്തിന് കാരണം. സ്കൂളിന്റെ മുൻവശത്താണ്‌ യൂണിഫോം ധരിച്ച് കുറുവടികളുമായി പ്രവർത്തകർ അണിനിരന്ന് പരിശീലനവും പരേഡും നടത്തിയത്‌. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചു. കേരളം മുന്നോട്ടുവയ്‌ക്കുന്ന മതനിരപേക്ഷ വിദ്യാഭ്യാസ സങ്കൽപ്പത്തിന് കളങ്കമാകുന്നതാണ്‌ സംഭവമെന്നും വിശദ അന്വേഷണം നടത്തി ശിക്ഷാ നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റ് അഖിൽ വിശ്വലാൽ, സെക്രട്ടറി മുസാഫിർ സുരേഷ് എന്നിവർ  ആവശ്യപ്പെട്ടു. സമഗ്ര അന്വേഷണവും നടപടികളും ഉണ്ടാകണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക്  പ്രസിഡന്റ്‌ എം ആർ ദീപക്‌, സെക്രട്ടറി ടി ആര്‍ ശ്രീനാഥ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ്‌ അഖിൽ എ കുമാർ, സെക്രട്ടറി എം ഡി അജ്മൽ എന്നിവരും പ്രതിഷേധിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ നേതാക്കൾ പറഞ്ഞു. Read on deshabhimani.com

Related News