വികസനം കടലാസിലല്ല, പ്രവൃത്തിയിൽ: മന്ത്രി എം വി ഗോവിന്ദൻ

കൊല്ലം കോർപറേഷനിൽ പിഎംഎവൈ ലൈഫ്‌ പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കുന്നു. 
മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ സമീപം


കൊല്ലം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ കടലാസിലല്ലെന്നും പ്രവൃത്തിപഥത്തിലാണെന്നും തദ്ദേശമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. പിഎംഎവൈ–-ലൈഫ്‌ പദ്ധതിയിൽ കൊല്ലം കോർപ്പറേഷനിൽ പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനവും കുടുംബസംഗമവും ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  കേരളത്തിൽ ഇതിനകം 3,05,000 വീടുകൾ പൂർത്തീകരിച്ചു. കൊല്ലം കോർപറേഷൻ മാത്രം പൂർത്തീകരിച്ചത്‌ കൈമാറുന്നത്‌ 1087വീടുകളാണ്‌. സംസ്ഥാനത്ത്‌ 25,000വീടുകളുടെ നിർമാണം കൂടി പൂർത്തീകരിച്ചിട്ടുണ്ട്‌. ആറുലക്ഷം പേർക്കുകൂടി ഇനി വീടൊരുക്കണം. അതിൽ മൂന്നുലക്ഷം പേർ ഭൂരഹിതരാണ്. ഈ ലക്ഷ്യം നാലുവർഷത്തിനകം പൂർത്തിയാക്കും. ഭൂമി ഇല്ലാത്തവർക്കായി അത്‌ നൽകാനായി മനസ്സോടെ ഇത്തിരി മണ്ണ് ക്യാമ്പയിൻ കഴിയുന്നവരെല്ലാം ഏറ്റെടുക്കണം. അഭ്യസ്തവിദ്യരായ 20 ലക്ഷംപേർക്ക്‌ തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി യാഥാർഥ്യമാക്കുകതന്നെ ചെയ്യും. പുതിയ ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.    Read on deshabhimani.com

Related News