കൊല്ലം കണക്ടഡ്

ചടയമംഗലം നിയോജകമണ്ഡലത്തിലെ കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികസന മന്ത്രി 
ജെ ചിഞ്ചുറാണി നിർവഹിക്കുന്നു


കൊല്ലം കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖല കെ ഫോണിനൊപ്പം ജില്ലയും കുതിക്കും. 11 മണ്ഡലത്തിലായി 609 സ്‌കൂളിലും 1899 ഓഫീസിലും ബിപിഎൽ വിഭാഗത്തിലെ 76 വീട്ടിലും കെ ഫോൺ കണക്‍ഷനായി. എല്ലാ നിയോജകമണ്ഡലത്തിലും ഉദ്ഘാടനം നടന്നു. ജനങ്ങൾ ആഘോഷപൂർവം കെ ഫോൺ പദ്ധതിയെ വരവേറ്റു. ചടയമംഗലത്ത്‌ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. ഇരവിപുരം നിയോജകമണ്ഡലത്തിൽ എം നൗഷാദ് എംഎൽഎയും ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ ജി എസ് ജയലാൽ എംഎൽഎയും ചവറ മണ്ഡലത്തിൽ  സുജിത്‌ വിജയൻപിള്ള എംഎൽഎയും ഉദ്‌ഘാടനംചെയ്തു. പുനലൂരിൽ പി എസ് സുപാൽ എംഎൽഎയും കുന്നത്തൂർ നിയോജകമണ്ഡലത്തിൽ കോവൂർ കുഞ്ഞുമോൻ  എംഎൽഎയും പത്തനാപുരം മണ്ഡലത്തിൽ കെ  കെ ബി ഗണേഷ് കുമാറും ഉദ്‌ഘാടനംചെയ്‌തു. കൊല്ലം നിയോജക മണ്ഡലത്തിൽ മേയർ പ്രസന്ന ഏണസ്റ്റും കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും ഉദ്‌ഘാടനം ചെയ്‌തു. കരുനാഗപ്പള്ളിയിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രനും കുണ്ടറയിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹനും ഉദ്‌ഘാടനംചെയ്‌തു.   Read on deshabhimani.com

Related News