വ്യാപാരി വ്യവസായി സമിതി 
ജില്ലാ സമ്മേളനത്തിന് തുടക്കം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ജി എസ് ജയലാൽ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ചാത്തന്നൂർ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിനു ചാത്തന്നൂരിൽ തുടക്കം. ഞായർ വൈകിട്ട് ചാത്തന്നൂർ ജങ്‌ഷനിൽ റാലി നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം ജി എസ് ജയലാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ നിസാർ സ്വാഗതംപറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം  ആർ പീറ്റർ എഡ്വിൻ, വിലാസിനി, ജില്ലാ ഭാരവാഹികളായ ആർ നാസർ, ജയചന്ദ്രൻ, വിജയകുമാർ, രാജു ലോറൻസ്, മഞ്ജു സുനിൽ, ആർ സന്തോഷ്, മധുസൂദനൻ എന്നിവർ സംസാരിച്ചു.  പരീക്ഷയിൽ മികച്ച വിജയം നേടിയ വ്യാപാരികളുടെ മക്കളെയും കലാകായികരംഗത്ത് വിജയം നേടിയവരെയും മുതിർന്ന വ്യാപാരികളെയും ആദ്യകാല സംഘടനാ നേതാക്കളെയും ആദരിച്ചു. സംഘാടകസമിതി കൺവീനർ രാജേഷ് ജി പി നന്ദി പറഞ്ഞു. തിങ്കളാഴ്ച പ്രതിനിധി സമ്മേളനം ഉല്ലാസ് നഗറിൽ (ചാത്തന്നൂർ അൽ റയാൻ ഓഡിറ്റോറിയം)രാവിലെ 9.30ന് സമിതി സംസ്ഥാന കമ്മിറ്റി അംഗം എ ആൻസലൻ എംഎൽഎ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News