തൃപ്പിലഴികം സ്‌കൂളിന് 1.2 കോടിയുടെ പുതിയ കെട്ടിടം

തൃപ്പിലഴികം ഗവ. എൽപി സ്കൂൾ


എഴുകോൺ കരീപ്ര തൃപ്പിലഴികം ഗവ. എൽപി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 1.2 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഇടപെടലിന്റെ ഭാഗമായി പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന് പൊതു വിദ്യാഭ്യാസ വകുപ്പില്‍നിന്നാണ് ഭരണാനുമതിയായത്‌. പ്രീ പ്രൈമറിതലം മുതല്‍ നാലാം ക്ലാസ് വരെയുള്ള വിഭാഗങ്ങളില്‍ ഇരുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന തൃപ്പലഴികം സ്‌കൂളിന് പുതിയ കെട്ടിടം വേണമെന്നത് ദീര്‍ഘകാല ആവശ്യമായിരുന്നു. രണ്ടുനിലകളില്‍ 5078 ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ ആറു ക്ലാസ് മുറികള്‍ ഉണ്ടാകും. നടപടികൾ പൂർത്തിയാക്കി കെട്ടിട നിർമാണം ഉടൻ പൂർത്തിയാക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. Read on deshabhimani.com

Related News