ആര്‍ഡിഎസ്എസ് പദ്ധതി: 
ശിൽപ്പശാല സംഘടിപ്പിച്ചു



കൊല്ലം കെഎസ്ഇബി നടപ്പാക്കുന്ന ആർഡിഎസ്എസ് പദ്ധതിയിൽ ജനപ്രതിനിധികളിൽനിന്നുള്ള നിർദേശങ്ങൾ സ്വരൂപിച്ച് കേന്ദ്ര ഊർജവകുപ്പിന് കൈമാറുന്നതിനായി ജില്ലാതല ശിൽപ്പശാല സംഘടിപ്പിച്ചു. ഒന്നാംഘട്ടത്തിൽ ജില്ലയിൽ 130.72 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. അധിക പ്രവൃത്തികൾക്കായി 126 നിർദേശം വിവിധ ജനപ്രതിനിധികൾനിന്ന് ലഭിച്ചു. 25വരെ നിർദേശങ്ങൾ നൽകാം. ശിൽപ്പശാല എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനംചെയ്തു. പട്ടാഴി ​പഞ്ചായത്ത് പ്രസിഡന്റ് അശോകൻ അധ്യക്ഷനായി. എംഎൽഎമാരായ എം നൗഷാദ്, സുജിത് വിജയൻപിള്ള, ധനമന്ത്രി കെ എൻ ബാല​ഗോപാലിന്റെ പ്രതിനിധി പി കെ ജോൺസൺ, ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതിനിധി ജെ സി അനിൽ, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.  കെഎസ്ഇബിഎൽ ഡയറക്ടർ സി സുരേഷ് കുമാർ, കൊട്ടാരക്കര ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ എസ് ഷീബ, കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ വി വി സുനിൽകുമാർ,  കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എൻ നാഗരാജൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News