പതിനഞ്ചുകാരിയെ പീഡിപ്പിച്ച 
പ്രതി അറസ്റ്റിൽ

പ്രതി 
കാശി നാരായണൻ


കരുനാഗപ്പള്ളി പ്രണയംനടിച്ച് പതിനഞ്ചുകാരിയെ നിരവധി തവണ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മരുതൂർകുളങ്ങരതെക്ക് കിഴക്കേവീട്ടിൽ കാശിനാരായണ ( 23 )നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളും മറ്റ് വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ലഹരി വിൽക്കുന്ന സംഘത്തിലെ അം​ഗമാണ് പ്രതി. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വാഗ്ദാനംചെയ്ത് കെണിയിൽപ്പെടുത്തുന്നതാണ് രീതി.  കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എഎസ്ഐ വേണു, എസ്‍സിപിഒ സീമ, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനിലായി വിവിധ കേസിൽ പ്രതിയാണ് അറസ്റ്റിലായ കാശി നാരായണൻ. Read on deshabhimani.com

Related News