എഴുകോൺ പഞ്ചായത്ത് 
ഓഫീസിലേക്ക് യുവജന മാർച്ച് ഇന്ന്



എഴുകോൺ വിവിധ ആവശ്യങ്ങൾ ഉയർത്തി എഴുകോൺ പഞ്ചായത്ത് ഓഫീസിലേക്ക് ചൊവ്വ രാവിലെ 10ന്  ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജന മാർച്ചും ധർണയും നടക്കും. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പഞ്ചായത്തിലും നടപ്പാക്കുക, കോവിഡ്കാലത്ത് വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച വാടക ഇളവ് നടപ്പിലാക്കുക, നിലാവ്, ജലജീവൻ പദ്ധതികൾ നടപ്പാക്കുക, അനധികൃത താൽക്കാലിക നിയമനങ്ങൾ അവസാനിപ്പിക്കുക, പൊതുമാർക്കറ്റിലെ മാലിന്യ പ്രശ്നം പരിഹരിക്കുക, വാർഷിക പദ്ധതി വിഹിത വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, പഞ്ചായത്ത്‌ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്. എഴുകോൺ ഇ എം എസ് ഭവൻ പരിസരത്തുനിന്നും ആരംഭിക്കുന്ന മാർച്ചും ധർണയും പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനം ചെയ്യും.   Read on deshabhimani.com

Related News