സഞ്ചാരികളെ ഇതിലെ...



കൊല്ലം വിനോദസഞ്ചാരത്തിൽ കുതിപ്പിന്‌ ഒരുങ്ങുന്ന കൊല്ലത്തിന്‌ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ടൂറിസം പദ്ധതികൾ ഉണർവേകും. കൊല്ലത്തിന്റെ പൗരാണിക വ്യാപാര–- വാണിജ്യ ചരിത്രം വിശദീകരിക്കുന്ന മ്യൂസിയവും ഒപ്പം കടൽക്കാഴ്‌ചകൾ അനുഭവവേദ്യമാകുന്ന ഓഷ്യനേറിയവും 10 കോടി രൂപ ചെലവഴിച്ച്‌ തങ്കശ്ശേരിയിൽ സ്ഥാപിക്കുമെന്നാണ്‌ ബജറ്റ്‌ പ്രഖ്യാപനം. തിരുമുല്ലവാരം തീർഥാടന വിനോദസഞ്ചാരകേന്ദ്രവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. അഷ്ടമുടിക്കായൽ കേന്ദ്രീകരിച്ച്‌ പുതിയ ടൂറിസം പദ്ധതിക്ക്‌ തുക വകയിരുത്തിയതും പ്രതീക്ഷയേറ്റുന്നു. അഷ്ടമുടി റൂറൽ ടൂറിസം സർക്യൂട്ടിനായി സാമ്പ്രാണിക്കോടിയിൽ ബോട്ട്‌ ടെർമിനലും മറ്റ്‌ അടിസ്ഥാന സൗകര്യവികസനത്തിനും ബജറ്റിൽ ഊന്നൽ നൽകുന്നുണ്ട്‌. കൊല്ലം ആശ്രാമം ബോട്ട്‌ ടെർമിനലിന്‌ സമീപം മറീന വികസനവും പ്രതീക്ഷ പകരുന്നതാണ്‌.  മന്ത്രി കെ എൻ ബാലഗോപാൽ മുൻ ബജറ്റിൽ പ്രഖ്യാപിച്ച ടൂറിസം സർക്യൂട്ട്‌ തുടർ നടപടിയിലാണ്‌. വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി കൂടുതൽ സഞ്ചാരികളെ ജില്ലയിൽ എത്തിക്കുന്നതിനുള്ള പദ്ധതി വികസനത്തിനും വഴിവയ്‌ക്കും.   Read on deshabhimani.com

Related News