പരക്കെ മഴ; 
കാലവര്‍ഷം കനക്കുന്നു

അഴീക്കൽ 
ബീച്ചിൽ തിരമാല അടിച്ചു 
കയറിയപ്പോൾ


കൊല്ലം ജില്ലയിൽ കാലവർഷം കനക്കുന്നു. മഴയിൽ കൊല്ലം, പത്തനാപുരം താലൂക്കിലായി രണ്ടു വീട് ഭാ​ഗികമായി തകർന്നു. കടൽകയറ്റം രൂക്ഷമായതോടെ കൊല്ലം ബീച്ച് അടച്ചു. കഴിഞ്ഞദിവസം അഴീക്കൽ ബീച്ചും അടച്ചിരുന്നു. സന്ദർശകരെ ലൈഫ് ​ഗാർഡും പൊലീസും ചേർന്ന് തിരിച്ചയച്ചു. അഴീക്കലിൽ തീരം പൂർണമായും കടലെടുത്ത നിലയിലാണ്. അപകടമുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. പൊലീസ് നിരീക്ഷണവും ശക്തമാക്കി. ചെറിയഴീക്കലിലും കടൽകയറ്റം രൂക്ഷമാണ്.  മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരള-, ലക്ഷദ്വീപ്, -കർണാടക തീരങ്ങളിൽ ഏഴുവരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ബീച്ചുകളിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും പൂർണമായും ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു. Read on deshabhimani.com

Related News