ദേശീയ ദുരന്തനിവാരണ സംഘമെത്തി

ജില്ലയിലെത്തിയ ദുരന്ത നിവാരണ സേന മൺറോതുരുത്ത്‌ സന്ദർശിക്കുന്നു


കൊല്ലം ജില്ലയിലെ തീരദേശ-മലയോര മേഖലകളിലെ അപകട സാധ്യതതകൾ നേരിട്ട് വിലയിരുത്താൻ ഇരുപതുപേരടങ്ങുന്ന നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്) സംഘമെത്തി. ഇടുക്കി പെട്ടിമുടിയിലേയും പുതുച്ചേരിയിലേയും ദുരന്തമുഖങ്ങളിൽ പ്രവർത്തിച്ച സേനാംഗങ്ങളാണ് ജില്ലയിലെത്തിയത്. ബുധനാഴ്‌ച രാവിലെ സേനാംഗങ്ങൾ തെന്മല ഡാം സന്ദർശിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി.  ദുരന്ത നിവാരണ സേന അസിസ്റ്റന്റ് കമാൻഡന്റ് ഡി മനോജ് പ്രഭാകർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ബി അബ്ദുൾ നാസാറുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള എഡിഎം പി ആർ ഗോപാലകൃഷ്ണൻ, ജൂനിയർ സൂപ്രണ്ട് അസീം സേട്ട് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മൺറോതുരുത്തും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളും സന്ദർശിച്ച ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലും എൻഡിആർഎഫ് പ്രതിനിധികൾ പങ്കെടുത്തു. തീരദേശ മേഖലകളായ ശക്തികുളങ്ങര, അഴീക്കൽ, ഓച്ചിറ, എന്നീ സ്ഥലങ്ങളും ആദിച്ചനല്ലൂരും സേന വരും ദിവസങ്ങളിൽ സന്ദർശിക്കും.   Read on deshabhimani.com

Related News