നാടിന്റെ സ്വപ്്‌നവുമായി വീണ്ടും നാണി

ഡോ. വസന്തകുമാർ സാംബശിവൻ ‘നാണി ജയിച്ചു’ കഥാപ്രസംഗം അവതരിപ്പിക്കുന്നു


കൊല്ലം ‘ഇത്തവണയും ഞങ്ങൾ വോട്ട്‌ ചെയ്യും ഇടതുപക്ഷം അധികാരമേൽക്കും’ –- ജനങ്ങളെ ചേർത്തുപിടിച്ചു നാടിനുവേണ്ടതെല്ലാം ചെയ്ത ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന നാണിയുടെ ഉറച്ച ചിന്തയ്‌ക്ക്‌ കഥയിലൂടെ ജീവനേകുകയാണ്‌ കാഥികൻ ഡോ. വസന്തകുമാർ സാംബശിവൻ. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിക്കുവേണ്ടി അവതരിപ്പിക്കുന്ന കഥാപ്രസംഗം ഗ്രാമീണകവി ഒ നാണു ഉപാധ്യായൻ രചിച്ച ‘നാണി ജയിച്ചു’ എന്ന കാവ്യകൃതിയുടെ ആവിഷ്‌കാരമാണ്‌. 1957ലെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ സ്ത്രീ മനസ്സിന്റെ പ്രതീകമാണ്‌ നാണി. തന്റെ നാടുഭരിക്കാൻ ആരുവരണമെന്ന തെളിമയുള്ള തീരുമാനം കൈക്കൊണ്ടവൾ. 1967ലെ‌ തെരഞ്ഞെടുപ്പിൽ ഈ കവിത പ്രചാരണത്തിന്‌ വ്യാപകമായി ഉപയോഗിച്ചിരുന്നു.   സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ‌അംഗം കെ എൻ ബാലഗോപാലിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ കഥാപ്രസംഗം ഉദ്‌ഘാടനംചെയ്തത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ഹരിതകേരളം, എല്ലാവർക്കും വീട്‌, ഗതാഗതം, പവർകട്ടില്ലാതെ വൈദ്യുതി, പൊതുവിദ്യാലയങ്ങൾ, റേഷൻ, സൗജന്യകിറ്റ്‌, ഓഖിയുടെയും പ്രളയത്തിന്റെയും അതിജീവനം, നിപ, കോവിഡ്‌ എന്നിവയ്‌ക്കെതിരായ പ്രതിരോധം തുടങ്ങിയ നേട്ടങ്ങളെല്ലാം നാണിയിലൂടെ പറയുന്നു. 25 മിനിറ്റ്‌ ദൈർഘ്യമുള്ള കഥാപ്രസംഗം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്‌ വോട്ടർമാരിലേക്ക്‌ എത്തുന്നത്‌.  അവതരണത്തിനൊപ്പം കഥാപ്രസംഗത്തിന്റെ രചനയും സംഗീതവും വസന്തകുമാർ സാംബശിവൻ തന്നെയാണ്‌ നിർവഹിച്ചത്‌. സംഗീതകലാകാരന്മാർ: രാജേന്ദ്രൻ (ഹാർമോണിയം), തമ്പിരാജ്‌ (തബല), അനിൽകുമാർ (താളം). ക്യാമറ: തേജസ്‌ പ്രശാന്ത്‌.   Read on deshabhimani.com

Related News