നാട്ടിടങ്ങൾ കീഴടക്കി സ്വീകരണപര്യടനം



ചവറ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ സ്വീകരണപര്യടനം നാട്ടിടങ്ങൾ കീഴടക്കുകയാണ്‌. വർധിത ആവേശത്തോടെയാണ് സ്വീകരണത്തിന്റെ രണ്ടാംദിനത്തിലും സമസ്ഥ ജനഹൃദയങ്ങളും ഏറ്റുവാങ്ങുന്നത്‌. ജില്ലാ പഞ്ചായത്ത് ചവറ ഡിവിഷൻ സ്ഥാനാർഥി എം ശ്യാം , ജില്ലാ പഞ്ചായത്ത് തേവലക്കര ഡിവിഷൻ സ്ഥാനാർഥി എസ് സോമൻ, ബ്ലോക്ക്, വാർഡ് സ്ഥാനാർഥികളുടെയും സ്വീകരണ പരിപാടികൾ മുന്നേറുകയാണ്. ചവറ ജില്ലാ ഡിവിഷനിലെ ത്രിതല പഞ്ചായത്ത് സ്ഥാനാർഥികളുടെ രണ്ടാംദിന സ്വീകരണ പരിപാടി കോവിൽത്തോട്ടത്തുനിന്നാണ്‌ ആരംഭിച്ചത്‌. സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം രാജമ്മ ഭാസ്കരന്‍ ഉദ്ഘാടനംചെയ്തു. ജെ ജോയി അധ്യക്ഷനായി. എം അനൂപ്, ആർ രവീന്ദ്രൻ, എൻ വിക്രമക്കുറുപ്പ്, ജ്യോതിഷ്കുമാർ, ഷീനാപ്രസാദ്, സണ്ണി, അജീഷ് കളീയ്ക്കമുറി, സംജിത്ത്, റിയാദ്, സൂരജ്, ലോയിഡ്, മനു എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി എം ശ്യാം  നന്ദി പറഞ്ഞു. വിവിധയിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മണ്ണൂർമുക്കിൽ സമാപിച്ചു.  മൂന്നാംദിന പര്യടനം പന്മന കുറ്റാമുക്കിൽനിന്ന് ആരംഭിക്കും. തേവലക്കര ജില്ലാ ഡിവിഷനിൽ എസ് സോമന്റെ രണ്ടാംദിന സ്വീകരണ പരിപാടി തേവലക്കര കല്ലേരിക്കൽ ജങ്‌ഷനിൽ സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം ജി മുരളീധരൻ  ഉദ്ഘാടനംചെയ്തു. ടി എ തങ്ങൾ അധ്യക്ഷനായി. കെ മോഹനക്കുട്ടൻ, ഐ ഷിഹാബ്, ആർ രാമചന്ദ്രൻപിള്ള,  വി മധു, എസ് അനിൽ, ഷൗക്കത്ത്, പി ബി ശിവൻ  എന്നിവർ സംസാരിച്ചു.  വിവിധയിടങ്ങളിൽ നൽകിയ സ്വീകരണശേഷം പുത്തൻ സങ്കേതത്തിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി എസ് സോമൻ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു. മൂന്നാംദിനത്തിൽ പുത്തൻസങ്കേതം തൊഴിലാളി മുക്കിൽ ആരംഭിച്ച് മൂക്കനാട്ട് മുക്കിൽ തേവലക്കരയിലെ സ്വീകരണം സമാപിക്കും. തുടർന്ന് പന്മന വടക്കുംതല കല്ലുംപുറത്ത് മുക്കിൽ ആരംഭിച്ച് വടക്കുംതല കൊല്ലക കോളനിയിൽ സമാപിക്കും.   Read on deshabhimani.com

Related News