അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ പുതിയ ബ്ലോക്ക്‌ തുറന്നു



അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ  കർദിനാൾ ക്ലീമീസ് കാതോലിക്കോസ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ രാജു നിർവഹിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ അധ്യക്ഷനായി.  എൻ കെ പ്രേമചന്ദ്രൻ എംപി, മേജർ അതിരൂപത മുഖ്യ വികാരി ജനറൽ മോൺ. മാത്യൂ മനക്കരക്കാവിൽ , കേരള സർവകലാശാല സിൻഡിക്കറ്റ്അംഗം രഞ്ജു സുരേഷ്, ഫാ. ജോൺസൺ പുതുവേലിൽ, ഫാ. ബോവാസ് മാത്യൂ, കെ എം മാത്യു, ഡോ. കെ വി തോമസ്‌കുട്ടി, ലില്ലി തോമസ്, വി വൈ വർഗീസ്,  സൂസൻ കോശി, എസ് ആശ, സെറീന ആൻ അജി, നായിനു ഫാത്തിമ എന്നിവർ സംസാരിച്ചു. സ്‌കൂൾ അങ്കണത്തിലെ മഹാത്മാ ഗാന്ധി, മദർ തെരേസ, സ്വാമി വിവേകാനന്ദ, ഡോ. എ പി ജെ അബ്ദുൽ കലാം എന്നിവരുടെ പ്രതിമകൾ അനാച്ഛാദനംചെയ്തു.    -ഫോട്ടോ അഞ്ചൽ സെന്റ്‌ ജോൺസ് സ്‌കൂൾ പുതിയ ബ്ലോക്ക് മന്ത്രി കെ രാജു ഉദ്‌ഘാടനംചെയ്യുന്നു   Read on deshabhimani.com

Related News