മികവിൽ കുതിച്ച് വെട്ടിക്കവല 
ഗവ. ഐടിഐ

വെട്ടിക്കവല ഗവ. ഐടിഐ


കുന്നിക്കോട് വികസനപാതയിൽ കുതിച്ച്‌ പട്ടികജാതി വകുപ്പിന്റെ വെട്ടിക്കവല ഗവ. ഐടിഐ. പഴയ കെട്ടിടത്തിലെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയ ഐടിഐക്ക് കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ കിഫ്ബി ഫണ്ടിൽനിന്ന് 1.36 കോടി രൂപ ചെലവഴിച്ച്‌ ആധുനിക കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിനൽകിയിരുന്നു. ലാബ് സൗകര്യം ഒരുക്കിയാണ് ക്ലാസ് മുറികളുടെ നിർമാണം കേരള സ്റ്റേറ്റ് കൺസ്‌ട്രക്‌ഷൻ കോർപറേഷൻ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. 2020 ഒക്‌ടോബറിൽ ധനമന്ത്രി ടി എം  തോമസ് ഐസക്കാണ്‌ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൊതുജനത്തിനായി തുറന്നുനൽകിയത്‌.  നിലവിൽ കാർപ്പെന്റർ വിഭാഗത്തിലെ രണ്ടു യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഒരേക്കർ 11 സെന്റ്‌ സ്വന്തമായിട്ടുള്ള ഐടിഐക്ക് പുതിയ നാല് തൊഴിലധിഷ്ഠിത കോഴ്സ്‌ അനുവദിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സിവിൽ, ഫിറ്റർ, വെൽഡർ കോഴ്സുകളാണ് പുതുതായി ആവശ്യപ്പെട്ടത്. Read on deshabhimani.com

Related News