എമിഗ്രേഷൻ ചെക്ക്‌ പോയിന്റ്‌ യാഥാർഥ്യമാകുന്നു



  കൊല്ലം നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം തുറമുഖത്ത് എമിഗ്രേഷൻ ചെക്ക്‌ പോയിന്റ്‌ യാഥാർഥ്യമാകുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നോടിയായി തുറമുഖത്ത്‌ 14 പൊലീസ്‌ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ വിഭാഗം ഡയറക്ടർ സുരേന്ദൻ കുമാർ സംസ്ഥാന ആഭ്യന്തര വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ ഇതുസംബന്ധിച്ച് കത്തയച്ചു. രണ്ട്‌ പൊലീസ്‌ ഇൻസ്‌പെക്ടർ, എട്ട്‌ സബ്‌ ഇൻസ്‌പെക്ടർ, നാല്‌ പൊലീസുകാർ എന്നിവരെ നിയോഗിക്കണമെന്നാണ് നിർദേശം.  ഡിജിപിക്കും കത്തിന്റെ പകർപ്പ്‌ അയച്ചിട്ടുണ്ട്‌.  കൊല്ലം തുറമുഖത്തിന്‌ എമിഗ്രേഷൻ ചെക്ക്‌ പോയിന്റ്‌ അനുവദിക്കാൻ അടിയന്തരനടപടി ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരുന്നു. തുടർന്നാണ്‌ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. എമിഗ്രേഷൻ ക്ലിയറൻസിനായി ആറ്‌ കൗണ്ടർ ഒരുക്കിയിട്ടുണ്ട്‌. 1.6 കോടി രൂപ ചെവഴിച്ച് സംസ്ഥാന മാരിടൈം ബോർഡാണ് കൗണ്ടറും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.    Read on deshabhimani.com

Related News