രോ​ഗിയുമായെത്തിയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു

അപകടത്തിൽ തകർന്ന ആംബുലൻസ്


ചടയമംഗലം എംസി റോഡിലെ ആയൂരിൽ രോ​ഗിയുമായെത്തിയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഞായർ രാവിലെ എട്ടിനായിരുന്നു അപകടം. കൊട്ടാരക്കരയിൽനിന്ന് രോ​ഗിയുമായി തിരുവനന്തപുരത്തേക്കുപോയ ആംബുലൻസും ഓയൂരിൽനിന്ന് അഞ്ചലിലേക്കുപോയ കാറുമാണ് കൂട്ടിയിടിച്ചത്.  പച്ചസി​ഗ്നൽ തെളിഞ്ഞതോടെ മുന്നോട്ടെടുത്ത കാറിൽ മെയിൻ റോഡിലൂടെ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. പൂർണമായും തകർന്ന ആംബുലൻഡിൽ നിന്ന് രോഗിയെ ഇറക്കി അപകടത്തിൽപ്പെട്ട കാറിൽ കയറ്റി ചടയമംഗലത്ത് എത്തിച്ചു. ഇവിടെനിന്ന് മറ്റൊരു ആംബുലൻസിൽ കയറ്റിവിടുകയായിരുന്നു. ചടയമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു. Read on deshabhimani.com

Related News