കുലശേഖരപുരത്ത് വീണ്ടും കോൺഗ്രസ് –- യൂത്ത് കോൺഗ്രസ് ആക്രമണം

കോവിഡ് മാനദണ്ഡം ലംഘിച്ച് കുലശേഖരപുരം പഞ്ചായത്ത്ഓഫീസിനു സമീപം 
തടിച്ചുകൂടിയ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ


കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്തിൽ വീണ്ടും സംഘർഷം സൃഷ്ടിച്ച്‌ കോൺഗ്രസ്‌ –-യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ. വാക്സിൻ വിതരണവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും അട്ടിമറിക്കാൻ നടത്തിയ അക്രമണത്തിന്റെ തുടർച്ചയായാണ്‌ തിങ്കളാഴ്ചയും അക്രമസംഭവങ്ങളുണ്ടായത്‌. വെള്ളിയാഴ്ച ഡിവൈഎഫ്ഐ, -സിപിഐ എം പ്രവർത്തകർക്കു നേരെ വ്യാപക ആക്രമണമാണ്‌ കോൺഗ്രസുകാർ നടത്തിയത്‌. തിങ്കളാഴ്ച വിവിധ കോണുകളിൽ നിന്ന് സംഘടിച്ചെത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ കൊടിമരങ്ങൾ തകർത്തു. പൊലീസിനു നേരേയും ആക്രമണമുണ്ടായി. ഇതോടെ പഞ്ചായത്ത് ഓഫീസ് പരിസരം സംഘർഷഭരിതമായി. പൊലീസിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് കൂടുതൽ അക്രമസംഭവങ്ങൾ ഒഴിവായത്.  എല്ലാ കോവിഡ് മാനദണ്ഡവും കാറ്റിൽ പറത്തിയായിരുന്നു കോൺഗ്രസ്, -യൂത്ത് കോൺഗ്രസ് അഴിഞ്ഞാട്ടം. മുൻ എംഎൽഎ കെ എസ് ശബരീനാഥൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അതിക്രമങ്ങൾ അരങ്ങേറിയത്. പൊലീസിനെ ആക്രമിച്ചതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനുമെതിരെ 100 പേർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.   Read on deshabhimani.com

Related News