949 പേർക്കുകൂടി 
കോവിഡ്‌



കൊല്ലം ജില്ലയിൽ 949 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1317 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 945 പേർക്കും നാല് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 128 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പരവൂർ- 34, കൊട്ടാരക്കര- 24, കരുനാഗപ്പള്ളി- 11,  പുനലൂർ- നാല് എന്നിങ്ങനെയാണ് രോഗബാധിതർ. പഞ്ചായത്തുകളിൽ തൃക്കോവിൽവട്ടം -42, ചിതറ -41, വിളക്കുടി -31, തൃക്കരുവ- 30, തൊടിയൂർ- 29, അഞ്ചൽ -23, ആദിച്ചനല്ലൂർ -21, ക്ലാപ്പന, മയ്യനാട്  20 വീതമാണ്‌ രോഗബാധിതർ. കൊറ്റങ്കര, നെടുമ്പന, പടിഞ്ഞാറെ കല്ലട  19 വീതവും തെന്മല  -18, ഏരൂർ, പിറവന്തൂർ, പൂതക്കുളം  17 വീതവും പത്തനാപുരം- 16, പന്മന-15, ഓച്ചിറ, കുലശേഖരപുരം, പവിത്രേശ്വരം  14 വീതവും ഇടമുളയ്ക്കൽ, നെടുവത്തൂർ 13 വീതവും ചടയമംഗലം, പട്ടാഴി വടക്കേക്കര, പെരിനാട്  12 വീതവും ചവറ, ചിറക്കര, തേവലക്കര, പട്ടാഴി, പനയം  10 വീതവും ഇളമാട്, ഇളമ്പള്ളൂർ കല്ലുവാതുക്കൽ, ചാത്തന്നൂർ, പോരുവഴി  ഒൻപതു വീതവും നീണ്ടകര, മൈനാഗപ്പള്ളി  എട്ടു വീതവും ആലപ്പാട്, കരീപ്ര, കുണ്ടറ, വെളിയം, കുന്നത്തൂർ  ഏഴു വീതവും ഇട്ടിവ, ഉമ്മന്നൂർ, പേരയം, കുളക്കട, തലവൂർ, പൂയപ്പള്ളി  ആറു വീതവും ഉണ്ട്‌. കടയ്ക്കൽ, കുളത്തൂപ്പുഴ, ശാസ്താംകോട്ട, തഴവ, ശൂരനാട് തെക്ക്  അഞ്ചു വീതവും എഴുകോൺ- നാല്, നിലമേൽ, മേലില, മൈലം  മൂന്നുവീതവുമാണ് രോഗബാധിതർ. Read on deshabhimani.com

Related News