ഡ്രൈഡേയിൽ മദ്യവിൽപ്പന:
17 പേർക്കെതിരെ കേസ്



കൊല്ലം ഡ്രൈഡേയിൽ ജില്ലയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ വിവിധ കേസുകളിലായി 17 പേർക്കെതിരെ കേസെടുത്തു. 12 പേരെ അറസ്റ്റ് ചെയ്തു. 73 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 4.5 ലിറ്റർ ബിയർ, ഒരു ലിറ്റർ വിദേശമദ്യം, 1.200 ലിറ്റർ വ്യാജമദ്യം, മദ്യം കച്ചവടം ചെയ്ത 1500 രൂപയും പിടിച്ചെടുത്തു. മദ്യക്കച്ചവടം ചെയ്ത കുറ്റത്തിന് 15 ലിറ്റർ മദ്യവുമായി അനിൽ (45), അടൂർ സുരേഷ് എന്ന സുരേഷ് കുമാർ (45),  ശാസ്താംകോട്ട റേഞ്ചിൽ ഒരു വനിത, നാലുലിറ്റർ മദ്യവുമായി വേങ്ങ സ്വദേശി രതീഷ് (39), കൊട്ടാരക്കരയിൽ ഏഴു ലിറ്റർ മദ്യവുമായി സുനിൽകുമാർ (45), പത്തനാപുരം റേഞ്ചിൽ തെന്മനം സ്വദേശി രാജീവൻ (54), അഞ്ചൽ റേഞ്ച് പരിധിയിൽ ഏരൂർ സ്വദേശി സുധീഷ്, തടിക്കാട് സ്വദേശി നിസാം (48), കരുനാഗപ്പള്ളി സ്വദേശി രാജി, ചവറ പുത്തൻതുറ സ്വദേശി ജയകുമാർ (53), ചവറ പന്മന സ്വദേശി മുരളീധരൻ (54), കൊല്ലം കിളികൊല്ലൂർ സ്വദേശി സുനിൽകുമാർ (57), കളത്തൂർ സ്വദേശി വിനോദ് (46) എന്നിവർക്കെതിരെ കേസെടുത്തു. പൊതുസ്ഥലത്തു മദ്യപിച്ച കുറ്റത്തിന് ശൂരനാട് സ്വദേശി ഹരികുമാർ (38), കൊട്ടാരക്കര വിലങ്ങറ സ്വദേശി ദിനേശ്കുമാർ (40), നെല്ലിക്കുന്നം സ്വദേശി പ്രവീൺ (28) എന്നിവർക്കെതിരെയും കേസെടുത്തു.  ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എൻ ജി അജയകുമാർ, ബെന്നി ജോർജ്, അസിസ്റ്റന്റ്‌ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി എൽ വിജിലാൽ, എം അൻവർ, പ്രിവന്റീവ് ഓഫീസർമാരായ ജയചന്ദ്രൻ, മനോജ്‌ലാൽ, വൈ അനിൽ, ജി അനിൽകുമാർ, വൈ ഷിഹാബുദീൻ, അജിത്കുമാർ, എ ഷഹാലുദീൻ, എ ഷിലു, എം എസ്‌ ഗിരീഷ്, ബിജു, വൈ സജികുമാർ, പി അജയകുമാർ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News