പൊതുപ്രവർത്തകനെ പ്രതിയാക്കിയ കേസ്​ 
കെട്ടിച്ചമച്ചതെന്നു കണ്ടെത്തി



കൊല്ലം പൊതുപ്രവർത്തകനെ പ്രതിയാക്കി ചവറ പൊലീസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം നൽകിയ കേസ്‌ കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി റിപ്പോർട്ട് നൽകി. പൊതുപ്രവർത്തകൻ വി ശ്രീകുമാർ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമീഷണർ നടത്തിയ അന്വേഷണത്തിലാണ്​ കേസ്​ കെട്ടിച്ചമച്ചതാണെന്നു​ കണ്ടെത്തിയത്​. ശ്രീകുമാറിന്റെ വീടുകയറി ആക്രമിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കിടന്ന റിട്ട. എസ്ഐയെ വാദിയാക്കിയായിരുന്നു കേസ്. റിട്ട. പൊലീസുകാരനും മകനും ചേർന്ന് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട വയൽ നികത്തി കെട്ടിടം പണിതതിനെതിരെ ശ്രീകുമാർ പരാതി നൽകുകയും കെട്ടിടം പൊളിക്കാൻ കോടതി വിധിക്കുകയും ചെയ്‌തിരുന്നു. തുടർന്നായിരുന്നു​ ശ്രീകുമാറിന്റെ വീട് ആക്രമണം. എന്നാൽ, ശ്രീകുമാറിനെതിരെ കേസെടുത്തത്‌ പരാതിയായി. ഇതുസംബന്ധിച്ച് പുനരന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമീഷണർ വി എസ് പ്രദീപ്കുമാറിനെയാണ്‌ ചുമതലപ്പെടുത്തിയത്‌. പുനരന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തുകയും കോടതി നടപടികളിൽനിന്ന് ഇളവ് നല്‍കി തുടർ നടപടി സ്വീകരിക്കാൻ ചവറ ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്​ട്രേട്ട്‌​ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുകയും ചെയ്‌തു. Read on deshabhimani.com

Related News