സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രവേശനോത്സവ നൃത്തം

പുത്തൂര്‍ ​ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് എസ്‌പിസി കുട്ടികള്‍ 
അവതരിപ്പിച്ച നൃത്തം


കൊട്ടാരക്കര പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ 30 കുട്ടികൾ അവതരിപ്പിച്ച പ്രവേശനോത്സവ നൃത്തം സാമൂഹമാധ്യമങ്ങളിൽ വൈറലായി. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്രവേശനോത്സവ ഗാനത്തിന് രണ്ടുദിവസം കൊണ്ടാണ് നൃത്തരൂപം നൽകി പരിശീലിപ്പിച്ചത്. സ്കൂൾ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഒരു ദിവസം കൊണ്ട് നിരവധിപേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. പ്രവേശനോത്സവ ഗാനം രചിച്ച മുരുകൻ കാട്ടാക്കട തന്റെ ഫെയ്സ്ബുക്ക് പേജിൽ വീഡിയോ ഷെയർചെയ്ത്‌ കുട്ടികൾക്ക് അഭിനന്ദനം അറിയിച്ചു. നൃത്തഅധ്യാപികയായ അഷ്ന, എസ്‌പിസിയുടെ ചുമതലയുള്ള അധ്യാപകരായ ബി പ്രദീപ്, എസ് വൈ അർച്ചന, പ്രധാനാധ്യാപിക എസ് ലിനി  എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.   Read on deshabhimani.com

Related News