എയ്‌ഡ്സ് ബോധവൽക്കരണ സന്ദേശറാലി

ഉമ്മന്നൂർ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന്‌ സംഘടിപ്പിച്ച എയ്ഡ്സ് ബോധവൽക്കരണ സന്ദേശറാലി മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഉമ്മന്നൂർ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ചേർന്ന്‌ എയ്ഡ്സ് ബോധവൽക്കരണ സന്ദേശറാലി സംഘടിപ്പിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി ശിവൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി വി അലക്‌സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം റെജി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അജിത, മേരി ഉമ്മൻ, പഞ്ചായത്ത്‌ അംഗങ്ങളായ അനീഷ് മംഗലത്ത്, എം ഉഷ, മെഡിക്കൽ ഓഫീസർ രോഹൻ രാജ് എന്നിവർ സംസാരിച്ചു. വാളകം മേഴ്സി കോളേജ് ഓഫ് നഴ്സിങ്‌ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്‌, സ്കിറ്റ്‌ എന്നിവ റാലിയിൽ അവതരിപ്പിച്ചു. Read on deshabhimani.com

Related News