എയ്ഡ്സ് ദിനം ആചരിച്ചു

ഇളമാട് ഗവ. ഐടിഐയിലെ എയ്ഡ്സ് ബോധവൽക്കരണ പ്രചാരണ ജാഥ പ്രിൻസിപ്പൽ പി സജിത ഫ്ലാഗ് ഓഫ് ചെയ്യുന്നു


ചടയമംഗലം ലോക എയ്ഡ്സ് ദിനത്തിൽ ഇളമാട് ഗവ. ഐടിഐയിൽ റെഡ് റിബൺ ക്ലബ്ബ്‌ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എയ്ഡ്സ് ബോധവൽക്കരണ പ്രചാരണ ജാഥ പ്രിൻസിപ്പൽ പി സജിത ഫ്ലാഗ് ഓഫ് ചെയ്തു.  കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ എൻ ഹരികൃഷ്ണൻ, ഇൻസ്ട്രക്ടർമാരായ എ സുദേവ്, സിബിൻ സോമൻ, ശ്രീജ, ധന്യ, സൂപ്രണ്ട് ജി ആർ രഞ്ജിത്, സ്റ്റാഫ് സെക്രട്ടറി നിതിൻ മോഹൻ, റെഡ് റിബൺ ക്ലബ് അംഗങ്ങളായ അതുൽ രാജ്, ഷെഫീക്ക്, പ്രവീൺ രാജ്, ബിനുരാജ്, മുരുകൻ, ശോഭകുമാരി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News