രക്തദാനം: ഡിവൈഎഫ്ഐയ്ക്ക് വീണ്ടും അംഗീകാരം
കൊല്ലം ദേശീയ സന്നദ്ധ രക്തദാനദിനത്തോട് അനുബന്ധിച്ച് ജില്ലയിൽ ഏറ്റവുംകൂടുതൽ രക്തം ദാനംചെയ്ത സംഘടനയ്ക്കുള്ള അംഗീകാരം ഡിവൈഎഫ്ഐക്ക്. കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ ഏറ്റവുംകൂടുതൽ രക്തം ദാനംചെയ്ത സംഘടനയ്ക്കുള്ള അവാർഡ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ലിനെറ്റ് മോറിസെൻ, ഡെപ്യൂട്ടി സൂപ്രണ്ട് എ കെ ഗോപകുമാർ എന്നിവരിൽനിന്ന് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എം എസ് ശബരീനാഥ് ഏറ്റുവാങ്ങി . ട്രാൻസ്ഫ്യുഷൻ മെഡിസിൻ എച്ച്ഒഡി ഡോ. സൂനം ജോൺ, ഡിവൈഎഫ്ഐ ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് സൂരജ്, ജില്ലാകമ്മിറ്റി അംഗം ശ്രീജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സതീശൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷെമീം, അനന്തു, വിനീത് എന്നിവർ പങ്കെടുത്തു. Read on deshabhimani.com