പെരുന്നാൾ ദിനത്തിൽ അതിഥികളായി ദേശാടനപ്പക്ഷികൾ



● സ്വന്തം ലേഖകന്‍ കൊട്ടിയം ഒറ്റനോട്ടത്തിൽ താറാവിൻ കുഞ്ഞുങ്ങൾ ആണെന്നു കരുതും. പെരുന്നാൾ ദിനത്തിൽ വീട്ടിലെത്തിയ അതിഥികളെ ആദ്യം കണ്ടപ്പോൾ മണക്കാട് ഐക്യനഗർ 213 മിനി ഭവനിൽ സുന്ദരനും അങ്ങനെ തന്നെയാണ്‌ കരുതിയത്‌. പുറത്തിറങ്ങി ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്.  നാട്‌ ചുറ്റാൻ ഇറങ്ങിയ കിളിക്കൂട്ടം ആണെന്ന്. രാവിലെ പക്ഷികളുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ദേശാടനക്കൂട്ടത്തെ കണ്ടത്. വീട്ടുകാർ പുറത്തിറങ്ങിയതോടെ കുഞ്ഞുങ്ങളൊടൊപ്പമുണ്ടായിരുന വലിയ പക്ഷികൾ പറന്ന് അടുത്തുള്ള വീടിനു മുകളിലേക്കു‌ മാറി. അതോടെ ഒമ്പതു കുഞ്ഞുങ്ങളും സുന്ദരന്റെ സംരക്ഷണയിലായി. താറാവിൻ കുഞ്ഞുങ്ങളുടെ രൂപത്തോട്‌ സാമ്യമുണ്ട്‌‌ ഈ കുഞ്ഞുങ്ങൾക്ക്‌. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.    Read on deshabhimani.com

Related News