വനം, ആദിവാസി ഭൂമികളുടെ 
പട്ടയവിതരണത്തിന് പ്രഥമ പരിഗണന



പുനലൂർ  മണ്ഡലത്തിലെ വനഭൂമി, ആദിവാസി ഭൂമികളുടെ പട്ടയ വിതരണത്തിന്‌ പ്രഥമ പരിഗണന നൽകുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന റവന്യു വകുപ്പിന്റെ വിഷൻ ആൻഡ്‌ മിഷൻ 2021 –--26 രണ്ടാമത് ജില്ലാ റവന്യൂ അസംബ്ലിയിലാണ്‌ മന്ത്രി ഇക്കാര്യം പറഞ്ഞത്‌. മണ്ഡലത്തിൽ അവശേഷിക്കുന്ന പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ ഇടപെടൽ നടത്തണമെന്നും റീസർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്‌ കൂടുതൽ സർവേ ടീമിനെ പുനലൂരിൽ നിയോഗിക്കണമെന്നും പി എസ്‌ സുപാൽ എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജാക്കി മാറ്റണം. പുനലൂരിൽ റവന്യൂ ഓഫീസുകളെ എല്ലാം ഏകോപിച്ച് റവന്യൂ ടവർ അനുവദിക്കണം. റവന്യൂ ഓഫീസുകളിലെ ജീവനക്കാരുടെ കുറവ്  പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ  പുനലൂരിൽ അദാലത്ത് സംഘടപ്പിക്കാം എന്ന്‌ മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News