ജില്ലാ ലോട്ടറി ഓഫീസിലേക്ക് 
തൊഴിലാളി മാർച്ച്

ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിലേക്ക് നടത്തിയ 
മാർച്ചും ധർണയും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ജി മുരളീധരൻ ഉദ്ഘാടനംചെയ്യുന്നു


കൊല്ലം ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വെട്ടിക്കുറച്ച കമീഷൻ പുനഃസ്ഥാപിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ബോർഡ് തീരുമാനിച്ച ക്ഷേമപദ്ധതികൾക്ക് ഫണ്ട് അനുവദിക്കുക, ലോട്ടറി ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ജില്ലാ ലോട്ടറി ഓഫീസിലെ ലോട്ടറി വിതരണത്തിലെ ക്രമക്കേട് പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു  പ്രതിഷേധം. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ജി മുരളീധരൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌  ജെ ബിജു അധ്യക്ഷനായി. സിഐടിയു കൊല്ലം ഏരിയ സെക്രട്ടറി ജി ആനന്ദൻ, ഗീവർ​ഗീസ്, എം സി  ഷാമോൻ, മോഹനൻപിള്ള, സഫിയ, മുഹമ്മദ് കുഞ്ഞ്, ജോബ്, സുഭാഷ് മൂർത്തി, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ എസ്  ബിജു സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News