കേന്ദ്ര അവഗണനയ്‌ക്കെതിരെ ജനകീയ പ്രതിരോധം

കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ ധർണ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു


 കൊല്ലം കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽഡിഎഫ്‌ ജനകീയ പ്രതിരോധം. സംസ്ഥാനത്തിന്റെ വികസനത്തിനെതിരായ യുഡിഎഫ്‌ –-ബിജെപി കൂട്ടുകെട്ട്‌ തുറന്നുകാണിക്കുന്നതായി ചിന്നക്കടയിൽ എൽഡിഎഫ്‌ നടത്തിയ ധർണ.   സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ അധ്യക്ഷനായി. എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രൻ, കെ വരദരാജൻ, എം എച്ച്‌ ഷാരിയർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ ഡാനിയൽ, സി കെ ഗോപി, കായിക്കര നജീബ്‌, അനിൽ നെയ്യാറ്റിൻകര, എ എം ഷെരീഫ്‌, എച്ച്‌ രാജ, എ ഇക്‌ബാൽകുട്ടി, കടവൂർ ചന്ദ്രൻ, സാബു ചക്കുവള്ളി, പെരിനാട്‌ വിജയൻ, ആർ കെ ശശിധരൻപിള്ള, വേങ്ങ ഷംസ്‌, എൻ പത്മലോചനൻ, ജി ലാലു എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News