ഭർത്താവിനെ ഇന്ന്‌ കസ്റ്റഡിയിൽ വാങ്ങും



കൊല്ലം യുവഅഭിഭാഷക തുടയന്നൂർ കാട്ടാമ്പള്ളി സ്വദേശി ഐശ്വര്യ ഉണ്ണിത്താൻ (25)ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ്‌ കണ്ണൻനായരെ ശനിയാഴ്‌ച പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങും. ഇയാളെ കൂടുതൽ ചോദ്യംചെയ്ത് തെളിവ്‌ ശേഖരിക്കും. ഐശ്വര്യക്ക്‌ കണ്ണൻനായരുടെ അടുത്ത ബന്ധുക്കളിൽനിന്ന്‌ നേരിട്ട പീഡനത്തെക്കുറിച്ചും കൂടുതൽ വിവരം ലഭിക്കുമെന്നാണ്‌ പൊലീസ്‌ നിഗമനം. വിവാഹം കഴിഞ്ഞനാൾ മുതലുള്ള ഓരോ ദിവസത്തേയും കാര്യങ്ങൾ ഐശ്വര്യ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. ഇതാണ്‌ സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റിലേക്ക്‌ നയിച്ചത്‌. ഇതുൾപ്പെടെയുള്ള രേഖകൾ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ അയച്ചതായി ചടയമംഗലം ഇൻസ്‌പെക്ടർ വി ബിജു പറഞ്ഞു. Read on deshabhimani.com

Related News