ഡിവൈഎഫ്ഐ കാൽനട പ്രചാരണ ജാഥ തുടങ്ങി

ഡിവൈഎഫ്ഐ പുനലൂർ ബ്ലോക്കുതല കാൽനട ജാഥ ജില്ലാ ട്രഷറർ 
എസ് ഷബീർ ഉദ്ഘാടനംചെയ്യുന്നു


പുനലൂർ "വെയർ ഈസ് മൈ ജോബ്’ മുദ്രാവാക്യമുയർത്തി സ്ഥാപിതദിനത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥമുള്ള പുനലൂർ ബ്ലോക്കുതല കാൽനട ജാഥയ്ക്ക് കഴുതുരുട്ടിയിൽ തുടക്കമായി. ജില്ലാ ട്രഷറർ എസ് ഷബീർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്യാഗിൻകുമാർ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എസ് ശ്യാം സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു, ഏരിയ കമ്മിറ്റി അംഗം ആർ പ്രദീപ്, ലോക്കൽ സെക്രട്ടറിമാരായ പി രാജു, ബിനു മാത്യൂ, ലേഖ ഗോപാലകൃഷ്ണൻ, ജാഥാ വൈസ് ക്യാപ്റ്റൻ നൃപരാജ്, ബ്ലോക്ക് ട്രഷറർ എബി ഷൈനു, സുജിൻ സുന്ദരൻ, ബിൻസ് മോൻ, ഷൈജു ജോർജ്, ജി എസ്‌ സിബി എന്നിവർ സംസാരിച്ചു. ശനി രാവിലെ ഒമ്പതിനു തെന്മലയിൽനിന്ന് ആരംഭിക്കുന്ന ജാഥ വൈകിട്ട്‌ അഞ്ചിന്‌ കലയനാട് സമാപിക്കും. ഞായർ രാവിലെ ഒമ്പതിനു വാളക്കോട്ടുനിന്ന്‌ ആരംഭിക്കുന്ന ജാഥ വൈകിട്ട്‌ അഞ്ചിന്‌ കരവാളൂരിലും സമാപിക്കും. Read on deshabhimani.com

Related News