കെഎസ്‌ആർടിസി ദീർഘദൂര സർവീസ്‌



കൊല്ലം സംസ്ഥാനത്ത്‌ ദീർഘദൂര സർവീസുകൾ കെഎസ്‌ആർടിസി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കൊല്ലം ഡിപ്പോയിൽനിന്ന്‌ ശനിയാഴ്‌ച നാല്‌ സൂപ്പർഫാസ്റ്റുകൾ സർവീസ്‌ നടത്തും. പുലർച്ചെ 5.30ന്‌ തൃശൂർ സൂപ്പർഫാസ്റ്റും ആറിനും 6.30നും ഏഴിനും എറണാകുളം സൂപ്പർഫാസ്റ്റുമാണ്‌ സർവീസ്‌ നടത്തുന്നത്‌. കൊട്ടാരക്കരയിൽനിന്നും ശനിയാഴ്‌ച ദീർഘദൂര സർവീസുണ്ടാകും‌. ഇവിടെനിന്നും രാവിലെ 7.45ന്‌ കോട്ടയം വഴി തൃശൂരിലേക്ക്‌ സൂപ്പർ ഫാസ്റ്റ്‌‌ പുറപ്പെടും. കണ്ടെയ്ൻ‌മെന്റ്‌ സോൺ ആയതിനാൽ അടച്ചിട്ട കൊട്ടാരക്കര ഡിപ്പോ കഴിഞ്ഞദിവസം തുറന്നിരുന്നു. തിരുവനന്തപുരം, കൊല്ലം വഴി കായംകുളം ഫാസ്റ്റ്‌‌ പാസഞ്ചർ സർവീസും നടത്തുന്നുണ്ട്‌. പുനലൂർ ഡിപ്പോയിൽനിന്ന്‌ സൂപ്പർഫാസ്റ്റ്‌ സർവീസില്ല. കരുനാഗപ്പള്ളി ഡിപ്പോ കോവിഡ്‌ ഭീഷണിയിൽ അടച്ചിട്ടിരിക്കുകയാണ്‌. യാത്രക്കാർ ഉണ്ടെന്ന്‌ ഉറപ്പാക്കിയ ശേഷമായിരിക്കും ദീർഘദൂര സർവീസ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നതെന്ന്‌ ഡിടിഒ മെഹബൂബ്‌ പറഞ്ഞു. കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചാകും യാത്ര. Read on deshabhimani.com

Related News