പ്രതിരോധത്തിന്‌ യുവജന കമീഷന്റെ വളന്റിയേഴ്‌സ്‌



  കൊല്ലം കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന യുവജന കമീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്സിൽ  രജിസ്റ്റർ ചെയ്തത്‌ 1,426 വളന്റിയേഴ്‌സ്‌. ആശുപത്രിയിൽ കഴിയുന്നവർക്ക്  കൂട്ടിരിക്കുക, ഐസൊലേഷൻ വാർഡും ആശുപത്രി പരിസരങ്ങളും ശുചീകരിക്കുക, നിരീക്ഷണത്തിലുള്ളവർക്ക് അവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുക എന്നിവ  ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക്‌ ഇവർ റെഡി.  കൊല്ലം നഗരസഭ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസുകൾ വഴി വളന്റിയർമാരുടെ സേവനങ്ങൾ ലഭ്യമാക്കും. യുവജനകമീഷന്റെ വളന്റിയർമാർ സർക്കാരുമായി സഹകരിച്ചാകും പ്രവർത്തിക്കുക. വളന്റിയർമാരുടെ പേരും വിലാസവും അടങ്ങിയ വിവരങ്ങൾ യുവജനകമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം കലക്ടർ ബി അബ്‌ദുല്‍ നാസറിന്‌ കൈമാറി.   കമീഷൻ അംഗം വി വിനിൽ, ജില്ലാ കോ –-ഓർഡിനേറ്റർ ശ്രീനാഥ്  എന്നിവർ പങ്കെടുത്തു. തുടർന്ന് ലിസ്റ്റ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാമണിക്ക് കൈമാറി.  ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് വേണുഗോപാൽ പങ്കെടുത്തു. Read on deshabhimani.com

Related News