നിസാമുദീൻ മതസമ്മേളനം: ജില്ലയിൽ 8 പേർ നിരീക്ഷണത്തിൽ



കൊല്ലം ഡൽഹി നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം ജില്ലയിൽനിന്നുള്ള എട്ടുപേർ ആരോഗ്യവകുപ്പ്‌ നിരീക്ഷണത്തിൽ. ഓച്ചിറ, പത്തനാപുരം, ചടയമംഗലം, മടത്തറ എന്നിവിടങ്ങളിൽനിന്നുള്ള എട്ടുപേരാണ്‌ നിസാമുദീനിലെ തബ്‌ലീബ്‌ മതസമ്മേളനത്തിൽ പങ്കെടുത്തത്‌. ആറ്‌ തെലങ്കാന സ്വദേശികൾ മരിച്ചതോടെയാണ്‌ മതസമ്മേളനം ചർച്ചയായത്‌. കഴിഞ്ഞ 13 മുതൽ 15 വരെയായിരുന്നു സമ്മേളനം. സമ്മേളനത്തിൽ ‌പങ്കെടുത്ത 24 പേർക്ക്‌ ഡൽഹിയിൽ കോവിഡ്‌ –-19 സ്ഥിരീകരിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ  മർക്കസ്‌ അധികൃതർക്കെതിരെ നിയമനടപടിക്ക്‌ നിർദേശിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News